വയനാട്: സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള വാകേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഢമുള്ളത്. ആറ് വയസോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്.
പിൻവശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തിൽ ബാധിച്ചതോടൊപ്പം മറ്റ് അസുഖങ്ങളും ഉണ്ടായത് മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം തുടർ വിവരങ്ങൾ ലഭ്യമാകുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം അറിയിച്ചു.