മീന വീണ്ടും വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ, പ്രതികരിച്ച് സുഹൃത്ത്

0
64

നടി മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്തകൾ ശരിയല്ലെന്നും ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ലെന്നും താരത്തിന്റെ ഉറ്റ സുഹൃത്ത് രേണുക പ്രവീൺ. ഒരു തമിഴ് ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ, മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില തമിഴ്, തെലുങ്ക് മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവർ.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നും മകൾക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തത് എന്നുമായിരുന്നു റിപ്പോർട്ടുകൾ. ബിസിനസുകാരനായ കുടുംബസുഹൃത്തിനെയാണ് താരം വിവാഹം കഴിക്കുകയെന്നും അഭ്യൂഹം പരന്നു. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മീനയുമായി അടുത്ത വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്, 2022 ജൂണ്‍ 28നാണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. നൈനിക വിദ്യാസാഗർ ആണ് മീനയുടെ മകൾ.