അമ്മയ്ക്കൊപ്പം ജയ്പൂരിൽ ഒരു അവധിക്കാലം

യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് റിമി ടോമി

0
58

അമ്മയ്ക്കൊപ്പമുള്ള ജയ്പൂർ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി.

അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയായ താരം യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

‘ഈ വർഷത്തെ എല്ലാ നല്ല ഓർമകൾക്കും നന്ദി’ എന്ന കുറിപ്പോടെയാണ് അമ്മയോടൊപ്പമുള്ള തന്റെ പുതിയ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.