സ്വപ്നങ്ങൾ തുന്നുന്ന വാപ്പിയും മോളും : ‘ഡിയർ വാപ്പി’ടീസർ എത്തി

0
65

ലാൽ, അനഘ നാരായണൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി, ഷാന്‍ തുളസീധരന്‍ എഴുതി സംവിധാനം ചെയ്ത ‘ഡിയർ വാപ്പി’യുടെ ടീസർ എത്തി. നിരഞ്ജ് മണിയന്‍പിള്ള രാജു ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആർ. മുത്തയ്യ മുരളിയാണ് ‘ഡിയർ വാപ്പി’ നിർമിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് താരനിരയിലെ പ്രമുഖർ.