വയനാട് വീണ്ടും കടുവയുടെ ആക്രമണം

0
73

വയനാട്: അമ്പലവയലില്‍ വീണ്ടും കടുവയുടെ ആക്രമണം. മാങ്കൊമ്പ്, കൊച്ചംകോട് പ്രദേശങ്ങളില്‍ രണ്ടുവീടുകളിലാണ് കടുവ ആടുകളെ ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മാങ്കൊമ്പ് മാഞ്ഞൂപ്പറമ്പില്‍ സാബുവിന്റെ രണ്ട് ആടുകളെ കടുവ കൊന്നു. ഒന്നിനെ കൂട്ടിന്റെ പരിസരത്തുവെച്ചുതന്നെ ഭക്ഷിച്ചു. മറ്റൊന്നിനെ വലിച്ചുകൊണ്ടുപോയി.
കൊച്ചംകോട് വാകയില്‍ പ്രഭാകരന്റെ ആടിനെയും കടുവ ആക്രമിച്ചു. കൂട്ടില്‍ കെട്ടിയ ആടിന്റെ ചെവി കടിച്ചെടുത്ത നിലയിലാണ്. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കടുവ സ്ഥലംവിട്ടു. വനപാലകരും നെന്‍മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുളളവരും സ്ഥലത്തെത്തി.