വയനാടൻ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു

0
62

പ്രഥമ വയനാടൻ സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും WLF എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമായിരിക്കും WLF എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാഹിത്യ രംഗത്തെ കുതിപ്പിന് WLF നു സാധിക്കട്ടേയെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്നും സാഹിത്യരംഗത്തിന് പുതിയമാനം നൽകാൻ WLF നു കഴിഞ്ഞെന്നും രാഹുൽഗാന്ധി എം പി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.