മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും വീണ്ടും; ഇരട്ട റിലീസിനൊരുങ്ങുന്നു

0
95

ജോജു ജോര്‍ജ് നായകനായെത്തുന്ന ഇരട്ട റിലീസിനൊരുങ്ങുന്നു. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം രോഹിത് എം.ജി. കൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം. മനു ആന്റണി എഡിറ്റര്‍.