കൊച്ചി : പ്രശസ്ത അവതാരകയും നടിയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് രാവിലെ പത്ത് മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കരൾ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതിനെത്തുടർന്ന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.
തനതായ ശൈലിയിലൂടെ ശ്രദ്ധ നേടിയ കോമഡി ആർട്ടിസ്റ്റ് ആയിരുന്നു സുബി. കൊച്ചിൻ കലാഭവനിലൂടെ മുഖ്യധാരയിലേക്കെത്തിയ സുബി ഇരുപതിലേറെ സിനിമകളില്‍ അഭിനയിച്ചു. ഇതോടൊപ്പം വിവിധ ടെലിവിഷന്‍ ചാനല്‍ പരിപാടികളില്‍ സുബി അവതാരകയായി തിളങ്ങുകയും ചെയ്തു.