ശബരിമല നട അടച്ചു; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

0
260

ശബരിമല : മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 31ന് രാവിലെ മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും.
ജനുവരി 14നാണ് മകരവിളക്ക്. മണ്ഡല മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്നലെ 41225 പേര്‍ വെർച്വൽ ക്യൂ വഴി ദർശനത്തിന് റജിസ്റ്റര്‍ ചെയ്തു.