പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

0
143

ശബരിമല :പൊന്നമ്പലമേട്ടിൽ പ്രഭയോടെ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ. ജന്മസാഫല്യം. വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി അയ്യനെ കാണാന്‍ കാത്തുനിന്ന മനസുകള്‍ക്ക് ഇത് ജന്മസാഫല്യ നിമിഷം.

ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ ശബരീശൻറെ ദീപാരാധനയ്ക്കുശേഷം, സന്ധ്യയ്ക്കു 6.46ഓടെയാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിയുടെ കൊടുമുടിയായി മാറി.

വൈകുന്നേരത്തോടെയാണ് തിരുവാഭരണ ഘോഷയാത്ര സോപാനത്തിലെത്തിയത്.