കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

0
132
ആലപ്പുഴ : കോമളപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടിൽ സിയാദിന്റെ മകൾ ഷഫ്ന (15) ആണ് മരിച്ചത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

കോമളപുരത്ത് ട്യൂഷനായി എത്തിയ ഷഫ്ന സ്വകാര്യ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരിച്ചെന്നു പോലീസ് അറിയിച്ചു.