കുഴിനഖമുണ്ടോ? ഇതൊന്നു ട്രൈ ചെയ്യൂ…

0
156

കുഴിനഖം എന്ന അവസ്ഥ കാരണം വലയുന്നവരാണോ നിങ്ങള്‍? എങ്കിലിതാ പ്രതിവിധി

നഖത്തിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കുഴിനഖം. നഖത്തിന്റെ അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന, നഖത്തിലെ നിറ വ്യത്യാസങ്ങൾ ഇവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.

∙ പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത് മിശ്രിതമായി നഖത്തിൽ ഇട്ടാല്‍ കുഴിനഖം മാറും.

∙ ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ വേദന കുറയും.

∙ മഞ്ഞളും കറ്റാർവാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വച്ച് കെട്ടാം. ഒരു പരിധി വരെ തടയാൻ കഴിയും.

∙ നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തുക.

∙ മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചിയിടുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.

∙ തുളസിയില ഇട്ട് കാച്ചിയ എണ്ണ കൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.