സജി ചെറിയാന്റെ സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനില്‍

0
241

തിരുവനന്തപുരം : സജി ചെറിയാന്‍ ഇന്ന്‌ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമോപദേശങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടേയും അനിശ്ചിതത്വം നിറഞ്ഞ നാളുകള്‍ക്കൊടുവിലാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നത്. അറ്റോണി ജനറലിന്റെ അടക്കം നിയമോപദേശത്തില്‍ ഗവര്‍ണര്‍ വഴങ്ങിയതോടെ രാജിവെച്ച് 184 ാം ദിവസം സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നു.

രാജ്ഭവനില്‍ വൈകിട്ട് നാലിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാക്ഷ്യം വഹിക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുമ്പോള്‍, ബിജെപി ഭരണഘടനാ ദിനമായി ആചരിക്കുകയാണ്.