പേരമരത്തിൽ നിന്ന് പേരക്ക മാത്രമല്ല, ഇലയും പറിച്ചോളൂ. ചർമത്തിൻറെയും മുടിയുടേയും ആരോഗ്യം നിലനിര്‍ത്താന്‍ ഒരുപോലെ ഉപകാരപ്പെടും പേരയില. പേരയിലയിൽ ആൻറീ ഓക്സിഡൻറുകളും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്.
മുഖകാന്തിക്ക് പേരയില
പേരയുടെ തളിരിലകൾ അരച്ച് മുഖത്ത് പുരട്ടുക. ഇത് പൂർണമായി ഉണങ്ങുന്നതിനു മുൻപ് കഴുകിക്കളയാം
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതാവർത്തിക്കുക. ഒരു മാസത്തിനുള്ളില്‍ വ്യത്യാസം കാണാം.
മുഖക്കുരുവിനു വിട
പേരയുടെ തളിരിലയും ആര്യവേപ്പിലയും തുല്യമായി എടുത്ത് ചെറിയ കഷ്ണം പച്ചമഞ്ഞൾ ചേർത്ത് അരയ്ക്കുക. മുഖക്കുരുവും പാടുകളും മാറാൻ ഈ പാക്ക് വളരെ ഫലപ്രദമാണ്.
മുടിയഴകിന് ഉത്തമം
ഒരു പിടി പേരയില വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചതിനുശേഷം മൂടി വച്ച് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കാം. ചൂടാറിയശേഷം ഇല അരിച്ചു മാറ്റി വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി മുടിയിലേക്ക് സ്പ്രേ ചെയ്യാം. ഈ വെള്ളം ഉപയോഗിച്ച് മുടികഴുകിയാലും മതി. താരനകറ്റി, മുടി കരുത്തോടെ വളരാൻ ഇതു ഫലപ്രദമാണ്.