അമിതമായി സാനിറ്റൈസർ ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? കൈകളിലെ ചർമം കൂടെ ശ്രദ്ധിക്കണേ

0
70

കോവിഡിൻറെ വരവോടെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതാണ് സാനിറ്റൈസർ. അമിതമായാൽ സാനിറ്റൈസറും വില്ലനാകും എന്ന വസ്തുത മറന്നുകൊണ്ടാണ് നമ്മളില്‍ പലരും ഇതുപയോഗിക്കുന്നത്. അമിതമായ
സാനിറ്റൈസർ ഉപയോഗിക്കുന്നത് ചർമത്തിൻറെ വരൾച്ചയ്ക്കു കാരണമാകും.
ഇത്തരത്തില്‍ വിഷമിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ പരിഹാരമിതാ,മാനിക്യൂർ.വരൾച്ചയ്ക്കു മാത്രമല്ല വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പിനും ഉത്തമ പ്രതിവിധിയാണ് മാനിക്യൂർ.

ഇതിനായി ബ്യൂട്ടീ പാർലറിലേക്ക് ഓടുകയോ ഭാരിച്ച ബിൽ കണ്ട് ഞെട്ടുകയോ വേണ്ട്. വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ മാനിക്യൂർ ചെയ്യാം.

1. ഒരു ബൗളിൽ അൽപം ചൂടുവെള്ളമെടുത്ത് അതിലേക്ക് അൽപം ഇന്തുപ്പും ഏതെങ്കിലും ഒരു ഷാംപുവും ചെറുനാരങ്ങയുടെ നീരും ചേർക്കുക.

2. ഈ വെള്ളത്തില്‍ 20 മിനിറ്റ് കൈകൾ മുക്കി വയ്ക്കുക.

3. മുക്കി വച്ച ശേഷം ക്യൂട്ടിക്കൾ പുറകിലേക്ക് പുഷ് ചെയ്ത് കട്ടർ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കിൾ വൃത്തിയാക്കാം. നെയിൽ ബ്രഷ്, ക്യൂട്ടിക്കിൾ കട്ടർ, ക്യൂട്ടിക്കിൾ പുഷർ, നെയിൽ കട്ടർ, ബഫർ എന്നിവയെല്ലാം അടങ്ങിയ മാനിക്യൂർ കിറ്റുകൾ വിപണികളില്‍ ലഭ്യമാണ്.

4. നഖം വെട്ടിയശേഷം നെയിൽ ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്ക്രബ് ചെയ്ത് നഖങ്ങൾ വൃത്തിയാക്കുക. ഇനി നഖങ്ങൾ തുടങ്ങുന്ന ഭാഗം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം.

5. നെയിൽ ബ്രഷിൽ അൽപം സ്ക്രബ് എടുത്ത് കൈമുട്ട് വരെയുള്ള ഭാഗത്ത് ഉരസാം. ഡെഡ് സ്കിൻ മാറി കൈകള്‍ സോഫ്റ്റാകാൻ ഇത് സഹായിക്കും.

ആഴ്ചയിൽ ഒരു തവണ ഇത് പരീക്ഷിക്കാം. മാനിക്യൂറിന്റെ അവസാനം മൊയ്സ്ചറൈസർ ഉപയോഗിച്ച് മസാജ് ചെയ്യണം.