ഛത്തീസ്ഗഡ് പള്ളി ആക്രമണം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

0
248

ഛത്തീസ്ഗഡ് : നാരായൺപൂർ സേക്രട്ട് പള്ളി ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര പറഞ്ഞു.
ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ പാനൽ ബോർഡ് അംഗം ജോർജ് സെബാസ്റ്റ്യൻ നൽകിയ കത്തിന് മറുപടിയായിട്ടാണ് ഇത് പറഞ്ഞത്.
ന്യൂനപക്ഷ സമുദായങ്ങളുടെ താല്പര്യം പരിരക്ഷിക്കുവാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും ലാൽപുര പറഞ്ഞു.
ഛത്തീസ്ഗട്ടിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ആക്സിന്റെ നാഷണൽ കോഡിനേറ്ററും സുപ്രീംകോടതി അഭിഭാഷകനുമായ സാജു ജേക്കബിനെ ചുമതലപ്പെടുത്തിയതായും ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.