തൊഴിലിടങ്ങളിലെ അപകടം; പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ

0
161

ജോലിസ്ഥലത്തെഅപകടങ്ങളും രോഗങ്ങളും ഒരു ഡാറ്റാബേസിൽ രേഖപ്പെടുത്തണം. തൊഴിൽ സംബന്ധമായ അപകടങ്ങൾ, പരിക്കുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങളും വിശദമാക്കുന്ന പുതിയ മാർഗനിർദേശങ്ങൾ യുഎഇയുടെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം പുറത്തിറക്കി. സ്വകാര്യമേഖലയിലെ തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കിയത്.

സ്വകാര്യമേഖലയിലെ തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും ഡാറ്റാബേസ് സഹായിക്കും. ജീവനക്കാരുടെ മാനസിക സ്ഥിരത മെച്ചപ്പെടുത്തുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നത് ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

തൊഴിലാളിക്ക് ജോലി സംബന്ധമായ അസുഖമോ പരിക്കോ ഉണ്ടായാൽ ചികിത്സിക്കാനും നഷ്ടപരിഹാരം നൽകാനും തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളിയുടെ ഏറ്റവും പുതിയ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് തൊഴിൽ പരിക്കിന്റെ നഷ്ടപരിഹാരത്തിന്റെ മൂല്യം കണക്കാക്കുന്നത്. പരമാവധി 10 ദിവസത്തിനുള്ളിൽ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കും.ഇനി തൊഴിലാളി മരണപ്പെടുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്തിന്റെ നിയമങ്ങൾക്കനുസൃതമായ നഷ്ടപരിഹാരം നൽകും.