സൗഹൃദമത്സരത്തിനായി കൊമ്പുകോർക്കാനൊരുങ്ങുകയാണ് ഫുട്ബാള്‍ സൂപ്പർ താരങ്ങള്‍.
പരസ്പരം മൽസരിക്കൻ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും കളത്തിലിറങ്ങുമ്പോൾ ആരാധകര്‍ക്ക് ഇത് ആഘോഷ നാളുകള്‍. സൗദി അറേബ്യയിൽ നടക്കുന്ന സൗഹൃദ മൽസരത്തിലാണ് താരങ്ങൾ വീണ്ടും ഏറ്റുമുട്ടുക.
സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഈ മാസം 19 നാണ് മത്സരം. ലയണൽ മെസി നയിക്കുന്ന പാരീസ് സെന്റ് ജർമൻ ടീമും ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ടീമും തമ്മിലാണ് മത്സരം. പ്രമുഖ സൗദി ക്ലബുകളായ അൽ–നസറിന്റെയും അൽ–ഹിലാലിന്റെയും മുൻ നിര താരങ്ങളടങ്ങിയ ടീമാകും ക്രിസ്റ്റ്യാനോ നയിക്കുക.
അതേസമയം ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാൽ സൗദി അറേബ്യൻ ക്ലബ് അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് വിലക്ക്. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസറിൻറെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാൾഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊമ്പുകോർക്കാനൊരുങ്ങി റൊണാള്‍ഡോയും മെസിയും
സൗഹൃദമത്സരത്തിന് സാക്ഷ്യംവഹിക്കാൻ സൗദി ഒരുങ്ങി