മടങ്ങിവരവ് പാര്‍ട്ടി തീരുമാനിക്കും; നിയമപ്രശ്‌നങ്ങളില്ല: സജി ചെറിയാന്‍

0
73

തിരുവനന്തപുരം:മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് പാര്‍ട്ടി നേതൃത്വവും തീരുമാനിക്കുമെന്ന് സജി ചെറിയാന്‍. നിലവില്‍ നിയമപ്രശ്‌നങ്ങളില്ല. മടങ്ങിവരവ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. വീണ്ടും മന്ത്രിയാകുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നായിരുന്നു സജി ചെറിയാന്റെ രാജി.
പുതുവത്സരം സന്തോഷത്തോടെ ആഘോഷിക്കാം എന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനം. നിയമസഭാ സമ്മേളനത്തിനു മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സജി ചെറിയാന് പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. മൂന്ന് മന്ത്രിമാര്‍ക്കായി അദ്ദേഹത്തിന്റെ വകുപ്പുകള്‍ വീതിച്ച് നൽകുകയായിരുന്നു.